07:51 am 11/5/2017
ജയ്പുർ: രാജസ്ഥാനിൽ വിവാഹവേദി തകർന്ന് വീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത്പുർ ജില്ലയിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. ഭാരത്പുരിലെ അന്നപൂർണ മാരേജ് ഗാർഡനിലെ വിവാഹം നടക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. മരിച്ചവരിൽ എട്ടു സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നു.