വി എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.

05:12 pm 6/3/2017

download (4)
മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്‍. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള എആര്‍കെ വുഡ് ആന്‍റ് മിനറല്‍സ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്ക് മലബാര്‍ സിമന്‍റ്സുമായി 2004 ല്‍ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറില്‍ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിന്‍മാറുകയും, ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കുകയും ചെയ്ത തിലുടെ മലബാര്‍ സിമന്‍റ്സിന് 52 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മുന്‍ എംഡി കെ പത്മകുമാറിനെയും, ലീഗല്‍ ഓഫീസര്‍ പ്രകാശ് മാത്യുവിനെയും വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഎം രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷ തള്ളിയ കോടിതി ഒരാഴ്ചയ്ക്കം വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഒരാഴ്ച തികയാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാധാകൃഷ്ണനെ തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് കോടതിയില്‍ വി എം രാധാകൃഷ്ണന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.