വി.എസിനെ കമീഷൻ ചെയർമാനായി നിയമിച്ചു.

11:31 AM 03/08/2016
download (3)
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമനമെടുത്തത്. കാബിനറ്റ് പദവിയോടെയാണ് വി.എസിന്‍റെ നിയമനം. മൂന്നംഗ കമീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമീഷനാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണം പരിശോധിച്ച് തിരുത്തലുകള്‍ നിർദേശിക്കുക, ശുപാര്‍ശകള്‍ നല്‍കുക എന്നതായിരിക്കും കമീഷന്‍റെ പ്രവർത്തന മേഖല.

ഇടതുസർക്കാർ അധികാരത്തിലേറിയതുമുതലുള്ള വി.എസിന്‍റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. അതേസമയം, വി.എസിന് പദവിക്ക് വേണ്ട് യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയൊരു പദവി സൃഷ്ടിച്ചത് ധൂര്‍ത്താണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. പദവി സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നതിൽ വി.എസും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.