8:33 am 15/2/2017
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയവെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല കൂവത്തൂരിൽ നിന്ന് പോയസ് ഗാർഡനിൽ തിരികെയെത്തി. പോലീസ് സുരക്ഷ ഇല്ലാതെയാണ് അവർ പോയസ് ഗാർഡനിൽ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ശശികല, കൂവത്തൂരിൽ പാർട്ടി എംഎൽഎമാർ താമസിച്ചിരുന്ന ഗോൾഡൻ ബേ റിസോർട്ടിലായിരുന്നു. കോടതി വിധിക്കെന്നല്ല യാതൊന്നിനും തന്നെ പാർട്ടിയിൽ നിന്ന് പിരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. താൻ എപ്പോഴും പാർട്ടി പ്രവർത്തകർക്കൊപ്പമുണ്ടാകുമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതി ശശികലയ്ക്ക് നാലുവർഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.