വീട്ടില്‍ സൂക്ഷിച്ചിരുന്ന 70 വിഷപ്പാമ്പുകളെ പിടിച്ചെടുത്തു

05:01 am 28/12/2016

Newsimg1_46277156

പൂന: വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. പൂനയില്‍ ചക്കാനിലെ ഒരു വീട്ടില്‍ പരിശോധന നടത്തവെയാണ് 70ല്‍ അധികം വിഷപ്പാമ്പുകളെ കണ്ടെടുത്തത്. പെട്ടികളിലാക്കിയ നിലയിലായിരുന്നു പാമ്പുകള്‍. ഇതില്‍ 41 രാജവെമ്പാലയും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടും. രഞ്ജിത് ഖരാഗെ എന്നയാളും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. പിടിച്ചെടുത്ത പാമ്പുകളെ വനംവകുപ്പിനു കൈമാറി.

രഞ്ജിത്തിനെയും കൂട്ടാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പാമ്പുകളെയും ഇവയുടെ വിഷവും വില്‍ക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.