വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു.

9:09 am 21/1/2017

Yousuf_Pathan_delhi_ground_760x400

ദില്ലി: ഗ്രൗണ്ടില്‍ ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ കുട്ടികള്‍. അവരെ പരിശീലിപ്പിക്കുന്ന പരിശീലകര്‍. അവര്‍ക്കിടയിലേക്കായിരുന്നു താടിയും മുടിയും നീട്ടി വളര്‍ത്തി കമ്പിളിക്കുപ്പായവുമിട്ട് കൂനിക്കൂടി ആ വൃദ്ധന്‍ എത്തിയത്. ഗ്രൗണ്ടിലെത്തിയതും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തുടങ്ങി. വൃദ്ധന്റെ കോച്ചിംഗ് കേട്ട് കുട്ടികള്‍ മടുത്തു.


ഒടുവില്‍ വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ വൃദ്ധന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോവുന്ന കാഴ്ചകണ്ട് കുട്ടികളെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. അതിനുശേഷമായിരുന്നു കാണേണ്ട കാഴ്ച. ആദ്യം ഇടം കൈ കൊണ്ടായിരുന്നു വൃദ്ധന്‍ ബാറ്റ് ചെയ്തത്. പിന്നീട് വലം കൈകൊണ്ടുള്ള ബാറ്റിംഗ് തുടങ്ങി.
പന്ത് ഗ്രൗണ്ടിന്റെ നാലുപാടും പായുന്നതുകണ്ട് കുട്ടികള്‍ വാ പൊളിച്ചു. സിക്സറുകളും ഫോറുകളും തുരുതുരാ ആ ബാറ്റില്‍ നിന്നൊഴുക. ഒടുവില്‍ ആരാധനയോടെ കുട്ടികള്‍ ആ വൃദ്ധന്റെ ചുറ്റും കൂടി. അയാള്‍ പതുക്കെ തലയിലെ വിഗ് അഴിച്ചു. താടിയും മീശയും മാറ്റി. അപ്പോഴാണ് കുട്ടികള്‍ക്ക് മനസിലായത്. തങ്ങളുടെ ആരാധനാപാത്രമാണതെന്ന്. ആ കാഴ്ച കാണു. നിസാന്‍ ഇന്ത്യയുടെ യൂട്യൂബ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ ഇതിനകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.