വെള്ളാപ്പള്ളി നടേശന്‍ അടിയന്തര എസ്എന്‍ഡിപി യോഗം വിളിച്ചു08.05 PM

08.05 PM 06-07-2016
Vellappally_Natesan
മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ അടിയന്തര എസ്എന്‍ഡിപി യോഗം വിളിച്ചു. കേസെടുക്കുവാനുള്ള തീരുമാനത്തെക്കുറിച്ചും ഭാവിപരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനുമാണ് യോഗം.
യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്.
മൈക്രോഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരായ സമുദായ അംഗങ്ങള്‍ക്ക് നിഷേധിക്കുക എന്ന ദുരുദ്ദ്യേശത്തിന്റെ ഭാഗമായാണ് കേസ് എടുക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.