10:55 am 14/4/2017
– ബിജു കൊട്ടാരക്കര
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും അറിയിക്കുന്നതായി അസോസിയേഷന് പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവും മികച്ച ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന മലയാളി സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്.
അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഓണമായാലും ക്രിസ്തുമസ് ആയാലും ഈസ്റ്റര്‍ ആയാലും വിഷു ആയാലും ഒരേ മനസോടെ ആഘോഷിക്കുമെന്നു പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്. അതിനു കാരണം ഉണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ എത്തിയ മലയാളി സമൂഹം ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടാന്‍ കണ്ടെത്തിയിരുന്നതാണ് ഇത്തരം ആഘോഷങ്ങള്‍ ആയിരുന്നു. അതിനു ജാതിയും മതവും ഒന്നും ഇല്ല എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒത്തൊരുമയോടെ ഒന്നിച്ചു ഈ ആഘോഷങ്ങളില്‍ എല്ലാം പങ്കു ചേരുകയും ചെയുന്നു. ഇത്തവണയും അതു ഭംഗിയായി സംഘടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് മാതൃകയാണെന്ന് അസ്സോസിയേഷന് സെക്രട്ടറി ആന്റോ വര്‍ക്കി പറഞ്ഞു. ഏറ്റവും ഭംഗിയായി അത് സംഘടിപ്പിക്കുന്നു എന്നതാണ് ഞങ്ങളുടെ സംഘടനയുടെ പ്രത്യേകത. അതിനു അമേരിക്കന്‍ മലയാളികളുടെ സാന്നിധ്യവും മറ്റു മലയാളി സംഘടനകളുടെ സാന്നിധ്യവും ഉണ്ടാകുന്നു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ആഘോഷങ്ങള്‍ ആയി മാറുന്നു, അതിനു കാരണം മലയാളി കുടുംബങ്ങളുടെ അകമഴിഞ്ഞ സഹകരണം ഒന്ന് മാത്രമാണ്. ഇത്തവണയും അത് ഒരു പടി കൂടി മുന്‍പിലാണ്. 2017 മെയ് 7 നു ന്യൂ യോര്‍ക്കിലെ സെന്റ് മാര്‍ക്സ് എപ്പിസ്കോപ്പല്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്പില് നിരവധി പരിപാടികള്‍ അരങ്ങേറുന്നതാണ്.
വൈസ് പ്രസിഡന്റ് ഷൈനി സാജന്, ട്രഷറര്‍ ബിബിന്‍ ദിവാകരന്, ജോ സെക്രട്ടറി ലിജോ ജോണ്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡോ:ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി വര്‍ഗീസ്, രാജന് ജേക്കബ്, ചാക്കോ പി ജോര്‍ജ്, എം വി കുര്യന്, കമ്മിറ്റി അംഗങ്ങള്‍ ആയ തോമസ് കോശി, ജോയ് ഇട്ടന്‍, കൊച്ചുമ്മന്‍ ടി ജേക്കബ്, ഗണേഷ് നായര്‍, സുരേന്ദ്രന് നായര്‍, ജനാര്ദ്ദനന്.കെ.ജി, ജോണ്‍ തോമസ്, ജോണ്‍ കെ മാത്യു, കെ ജെ ഗ്രിഗറി, ജെ മാത്യൂസ്, എം.വി ചാക്കോ, രാജ് തോമസ്, എ വി വര്‍ഗീസ്, ഇട്ടൂപ്പ് ദേവസി, രാധാമണി നായര്‍ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .
എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ വിഷു ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതായും അസോസിയേഷന് പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കിയും ചേര്‍ന്ന് അറിയിച്ചു.