വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍സ് ക്ലബ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും 23-ന്

10:12 pm 15/4/2017

– ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൈസ് മെന്‍ ഇന്റര്‍നാഷണലിന്റെ പ്രഥമ ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി ഏപ്രില്‍ 23-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു വിപുലമായ പരിപാടികളോടെ നടത്തുന്നു.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ഈസ്റ്റര്‍ -വിഷു സന്ദേശവും, ഗുരുസ്വാമി പാര്‍ത്ഥസാരഥി വിഷു സന്ദേശവും നല്‍കുന്നതാണ്.

പാ. ഡേവീസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നു, വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ നടത്തുവാന്‍ പോകുന്ന “വണ്‍ ഡോളര്‍ റെവല്യൂഷന്‍’ എന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ കോര്‍ഡിനേറ്ററും വണ്‍ ഡോളര്‍ റെവല്യൂഷന്‍ കോര്‍ഡിനേറ്ററുമായ രാജു പള്ളത്ത് നിര്‍വഹിക്കുന്നതാണ്. നാട്ടില്‍ കിഡ്‌നി രോഗം ബാധിച്ച് ഡയാലിസിസിനു വിധേയരാകുന്നവരെ സഹായിക്കാനുള്ള പദ്ധതിയാണിത്.

ഈസ്റ്റര്‍- വിഷു ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.