07:55 pm 22/3/2017
– ഷാജി രാമപുരം
ഡാലസ്: ലോകത്തിലെ 170 ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാനായി മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചുവരുന്നതായി വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ ധന്യനിമിഷങ്ങളായി.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വെച്ച് മാര്‍ച്ച് 11 ശനിയാഴ്ച കെഇസിസിഎഫ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ഫിലിപ്പിന്‍സ് രാജ്യത്തിനുവേണ്ടി നടന്ന പ്രാര്‍ത്ഥനാദിന സമ്മേളനത്തിന് പ്രസ്തുത ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജം ആണ് ആതിഥേയത്വം വഹിച്ചത്. സാറാമ്മ രാജു(സാലി കൊച്ചമ്മ) സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു.
ഫിലിപ്പിന്‍സ് രാജ്യത്തെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി പങ്കെടുത്ത ലിറ്റ ഡി ജിസസിനെയും സംഘത്തെയും എലിസബത്ത് ജോണ്‍ സദസിന് പരിചയപ്പെടുത്തി. ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയമായ ഞാന്‍ നിന്നോട് അന്യായം ചെയ്തുവോ(മാ ക യലശിഴ ൗിളമശൃ ീേ ്യീൗ) എന്ന വിഷയത്തെ അധികരിച്ച് ലിജിന്‍ ഹന്ന രാജു നടത്തിയ വിജ്ഞാപരമായ തിരുവചനധ്യാനം സമ്മേളനത്തെ സമ്പുഷ്ടമാക്കി.
അനേക വൈദികരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച ആരാധനയും, എക്യൂമെനിക്കല്‍ ഗായക സംഘത്തിന്റെ ഗാനങ്ങളും, ആതിഥേയ ഇടവകയുടെ നേതൃത്വത്തിലുള്ള സ്കിറ്റും, ഡാന്‍സും, ഫിലിപ്പിന്‍സ് രാജ്യത്തെപ്പറ്റിയുള്ള അവതരണവും മികവുറ്റതായിരുന്നു.
ഡാലസിലെ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ഏകദേശം 25 ല്‍ പരം വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട ഇടവകകല്‍ നിന്നുളള മൂന്നൂറോളം വനിതകള്‍ ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്തു.