വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സ് ക്രിസ്മസ് ആഘോഷം.

09:25 am 14/12/2016

– ജിനേഷ് തമ്പി
Newsimg1_4188033
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സ് ക്രിസ്മസ് ആഘോഷിക്കുമെന്നു പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് ?അബ്രഹാമും സെക്രട്ടറി വര്‍ഗീസ് കയ്യാലക്കകത്തും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഞായറാഴ്ച കൂടിയ പ്രൊവിന്‍സ് അടിയന്തിര യോഗമാണ് ?തീരുമാനം എടുത്തത്. കഴിഞ്ഞ വര്‍ഷം ആഘോഷം മാറ്റിവച്ചു ടൊര്‍ണാഡോ അഭയാര്‍ത്ഥികളെ സഹായിക്കുവാന്‍ സംഘടന തയ്യാറായത് ഡാലസിലെ മറ്റ് മലയാളി സഘടനകള്‍ക്കു മാതൃകയായി.

എന്നാല്‍ ഈ വര്‍ഷം ദൈവ സഹായത്താല്‍ കാലാവസ്ഥ അനുകൂലം ആണെന്ന് യോഗം വിലയിരുത്തി. ചടങ്ങില്‍ ഡാലസിലെ മികച്ച കര്‍ഷകുനുള്ള അവാര്‍ഡ് ദാനവും നടത്തും. ബാക്‌യാര്‍ഡില്‍ കൃഷി ചെയ്‌യുന്ന മലയാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് ചെയ്തു വന്ന പരിപാടി പുനര്‍ജീവിപ്പിക്കുകയുണ് പ്രൊവിന്‍സിന്റെ ഉദ്ദേശം. സമൂഹത്തിനു നാം എന്ത് നല്‍കി എന്നതാണ് പ്രധാനം എന്നും നന്മകള്‍ നല്‍കുവാന്‍ കഴിയുന്നില്ലെങ്കില്‍ സഘടനകള്‍കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും ചടങ്ങില്‍ പങ്കെടുത്ത അമേരിക്ക റീജിയന്‍ പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു.

പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ ആശംസകള്‍ നേര്‍ന്നു. ചെയര്‍മാന്‍ തോമസ് ചെല്ലേതു സ്വാഗതവും, ട്രഷറര്‍ ജേക്കബ് എബ്രഹാം നന്ദിയും പ്രകസിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് എബ്രഹാം: 9724897793, തോമസ് ചെല്ലേതു: 4693635109 വര്‍ഗീസ് കായലക്കകം: 4692366084.