08:19 pm 30/12/2016
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ഡാളസിലെ മികച്ച ബാക് യാര്‍ഡ് കര്‍ഷകരെ ആദരിച്ചത് മലയാളി സമൂഹത്തിനു മാതൃക യായി. ക്രിസ്തുമസ് ആഘോഷത്തോടൊപ്പം നടന്ന ഹ്ര്യദ്യവും ലളിതവുമായ ചടങ്ങിലാണ് അംഗീകാരങ്ങള്‍ നല്‍കിയത്.
കര്‍ഷക ശ്രീ ആയി തിരഞ്ഞെടുത്ത ഉണ്ണൂണ്ണി ടൈറ്റസിനു പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി. സി. ചാക്കോ ട്രോഫി നല്‍കി. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക ശ്രീ തോമസ് ജോര്‍ജ് ആണ്. ശ്രീ ഉണ്ണൂണ്ണി മാസ്കിറ്റിലും ജോര്‍ജ് കരോള്‍ട്ടണിലും ആണ് തങ്ങളുടെ വീട്ടു വളപ്പില്‍
കൃഷി ചെയുന്നത്. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത് തോമസ് ജോര്‍ജിന് ട്രോഫി കൈമാറി. ഇരുവരും കോവല്‍, പയര്‍, വെണ്ട, വെള്ളരി, കുമ്പളം, പടവെല്‍, പാവല്‍, മുരിങ്ങ, വാഴ, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പ്, തക്കാളി, മുതലായ പച്ചക്കറികള്‍ രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്നു എന്നുള്ളത് പ്രേത്യേകത അര്‍ഹിക്കുന്നു.
ബാക് യാര്‍ഡിലെ കൃഷി കൊണ്ട് വളരെ ഗുണങ്ങള്‍ ഉണ്ടെന്നും കൃഷി ഒരു ഹോബി ആയി
കരുതുന്നുവെന്നും ഇരുവരും പറഞ്ഞു. ഇരുവരുടെയും ഭാര്യമാരും കൃഷിക്ക് കൈത്താങ്ങല്‍ നല്‍കുന്നു എന്നുള്ളത് ശ്രദ്ധേയമായി. കൃഷി ഇരുവര്‍ക്കും മനസ്സിനും സുഖവും ശരീരത്തിന് ആയാസവും നല്‍കുന്നു. തങ്ങളുടെ കൃഷി ഫലങ്ങള്‍ മറ്റുള്ളവര്‍ക് നല്‍കുന്നതിലും ഇവര്‍ സന്തോഷം കണ്ടെത്തുന്നു.
മലയാളികളെ പ്രോത്സാഹിപ്പിക്കുവാന്‍ ചെയ്യുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ഇരു കര്‍ഷകരും അനുമോദിച്ചു.
പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് അബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടികളിള്‍ , അമേരിക്ക റീജിയന്‍ പ്രസിഡന്റ് പി. സി. മാത്യു, വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തു, എന്നിവര്‍ കര്‍ഷകരെ അനുമോദിച്ചു പ്രസംഗിച്ചു.. ട്രഷറര്‍ ജേക്കബ് എബ്രഹാം, അഞ്ചു ബിജിലി, സോഫി ചാക്കോ, അന്‍സില്‍ മാത്യു, ജെറിന്‍ ജേക്കബ്, എന്നിവര്‍ പരിപാടികള്‍ നേതൃത്വം കൊടുത്തു.
അമേരിക്കയിലെ സുപരിചിത പത്ര പ്രവര്‍ത്തകുനും പ്രവാസി മലയാളി ഫെഡറേഷന്റെ വേള്‍ഡ് ലീഡറുമാരില്‍ ഒരാളും ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യവുമായ ശ്രീ പി. പി. ചെറിയാന്‍ കര്‍ഷകരെ അനുമോദിച്ചു.
ഡാളസ് പ്രൊവിന്‍സ് മുന്‍ ചെയര്‍മാന്‍ ഫിലിപ്പ് സാമുവേല്‍, ബിസിനസ് ഫോറം പ്രസിഡണ്ട് രാജു വര്ഗീസ്, ഡാളസിലെ പ്രമുഖ ബിസിനസ്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ ഷിജു എബ്രഹാം, വര്ഗീസ് ചാമത്തില്‍, ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, ബിജിലി ജോര്‍ജ്, റിയല്‍റ്റര്‍ ടൈറ്റസ് ഉണ്ണൂണ്ണി, ചാര്‍ളി വരാണത്, മാത്യു മത്തായി, ലിന്‍ഡ സാംസണ്‍ മുതലായവരുടെ സാന്നിധ്യം സദസ്സിനെ കൂടുതല്‍ പ്രബുദ്ധമാക്കി.
പ്രൊവിന്‍സ് സെക്രെട്ടറി വര്‍ഗീസ് കെ. വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്ത: ജിനേഷ് തമ്പി