09:30 am 5/1/2017
– ജിനേഷ് തമ്പി

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് സീനിയര്‍ അംഗങ്ങളായ ജിമ്മി കുളങ്ങരയുടെയും സന്തോഷ് ബേബിയുടെയും മാതാ പിതാക്കളുടെ വേര്‍പാടില്‍ ഉള്ള അനുശോചനം പ്രൊവിന്‍സ് അഡ്വൈസറി ചെയര്മാന് ടി.സി. ചാക്കോ, ചെയര്മാന് തോമസ് ചെല്ലേത്, പ്രസിഡന്റ്. തോമസ് എബ്രഹാം, സെക്രട്ടറി വര്‍ഗീസ് കയ്യാലക്കകത്തു, ട്രഷറര്‍ ജേക്കബ് എബ്രഹാം, എന്നിവര്‍ ഒരു സം യുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ജിമ്മി കുളങ്ങരയുടെ മാതാവ് മറിയാമ്മ ഇടശ്ശേരില്‍ (87) തിരുവനന്ത പുരത്തു തന്റെ നാലാംചിറയിലുള്ള വസതിയില്‍ വച്ചാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. പരേത പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഗവണ്മെന്റ് ഓഫ് കേരള മുന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നു. സംസ്കാരം വരുന്ന തിങ്കളാഴ്ച തിരുവനന്തപുരത്തു നടത്തും.
സന്തോഷ് ബേബിയുടെ പിതാവ് എം. എസ്. ബേബി (76) അമേരിക്കയില്‍ ഇര്‍വിങ്ങിലുള്ള തന്റെ വസതിയില്‍ ആണ് അവസാന നാളുകള്‍ ചിലവഴിച്ചിരുന്നതും ഈ ലോകത്തോട് വിട പറഞ്ഞതും. വരുന്ന വെള്ളിയാഴ്ച ജനുവരി 6 നു വൈകിട്ട് അഞ്ചു മണിയോടെ ഇര്‍വിങ്ങിലുള്ള െ്രെകസ്റ്റ് ചര്‍ച് ഹാളില്‍ (1750 E Airport Fwy, Irving, TX 75062) മെമ്മോറിയല്‍ സര്‍വീസും വ്യൂവിങ്ങും ഉണ്ടായിരിക്കും. ശനിയാഴ്ച സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച, ഇര്‍വിങ്ങില്‍ (1627 E Shady Grove Rd, Irving TX 75060) രാവിലെ ഒന്‍പതു മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. തുടര്‍ന്നു ഓക്ക് ഗ്രൂവ് മെമ്മോറിയല്‍ ഗാര്ഡന് (1413 E Irving Blvd, Irving, TX 75060) സെമിത്തേരിയില്‍ അടക്കവും ഉണ്ടായിരിക്കും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയുവേണ്ടി പ്രസിഡണ്ട് പി. സി. മാത്യുവും ഗ്ലോബലിനുവേണ്ടി സെക്ക്രട്ടറി ടി. പി. വിജയനും അനുശോചനം അറിയിച്ചു.
