വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ന്യൂജേഴ്‌സി ആതിഥ്യമരുളും

08:49 am 14/1/2017

– ജിനേഷ് തമ്പി
Newsimg1_53972777
ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 2018 സെപ്റ്റംബര്‍ 28,29,30 എന്നീ മൂന്നു ദിവസങ്ങളിലാണ് ന്യൂജേഴ്‌സിയില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് അതിവിപുലമായി നടത്തപ്പെടുക

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ഡോ. എ.വി അനൂപ് എന്നിവര്‍ ന്യൂജേഴ്‌സി ഗ്ലോബല്‍ കോണ്‍ഫെറന്‍സും അതിനോട് അനുബന്ധിച്ചു നടക്കുന്ന കണ്‍വെന്‍ഷനും മറ്റു സാമൂഹിക സാംസ്കാരിക പരിപാടികളും വമ്പിച്ച വിജയമായിരിക്കുമെന്നും വേള്‍ഡ് മലയാളി കൌണ്‍സില്‍ സംഘടനാ പ്രാഗല്ഭ്യത്തിന്റെയും ജനപങ്കാളിത്വത്തിനെയും മറ്റൊരു ഉജ്വല നേര്‍കാഴ്ച സമ്മാനിക്കും എന്ന് പ്രസ്താവിച്ചു

ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും , പ്രസിഡന്റ് തങ്കമണി അരവിന്ദനും ഗ്ലോബല്‍ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ ആതിഥ്യമരുളാന്‍ അവസരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്നും ഈ വലിയ ഉത്തരവാദിത്വത്തെ സന്തോഷപൂര്‍വം ഏറ്റെടുക്കുന്നു എന്നും ഒരു പ്രത്യേക പത്ര കുറിപ്പില്‍ അറിയിച്ചു.

ലോകത്തിലെ എല്ലാ പ്രൊവിന്‍സുകളില്‍ നിന്നും പ്രതിനിധികളും അവരോടൊപ്പം കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സിനു അതി വിപുലവും , സമഗ്രവുമായ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതായി ന്യൂജേഴ്‌സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .