09:33 am 12/3/2017
– ഡോ.ജോര്‍ജ് എം.കാക്കനാട്ട്
സ്റ്റാഫോര്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശ്രിമതി. പൊന്നുപിള്ള( ചെയര്‍പേഴ്‌സണ്‍), മാത്യു വൈരവണ്‍,സുരേഷ്പിള്ള (വൈസ് ചെയര്‍മാന്‍),ജെയിംസ് കൂടല്‍
(പ്രസിഡന്റ്),നൈനാന്‍ വീട്ടിനാല്‍ ,ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്മാര്‍),ആന്‍ഡ്രൂ ജേക്കബ് (സെക്രട്ടറി ),ജിന്‍സ് മാത്യു ,മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍ ),സണ്ണി ജോസഫ് (ട്രഷറര്‍) ,തോമസ് സ്റ്റീഫന്‍ (ജോയിന്റ് ട്രഷറര്‍) ,അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോയ് ചെഞ്ചേരില്‍ ,അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ .ജോര്‍ജ്ജ് കാക്കനാടന്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍ .
ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജന്മനാടിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആംബുലന്‍സ്
യൂണിറ്റ് നല്‍കും .നാടിന്റെ തനിമയും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിന്‌വേണ്ടി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും . മലയാളത്തിന്റെ മഹത്വം പുതിയ
തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് ലോക മലയാള സമ്മേളനും സംഘടിപ്പിക്കും ,മെയ് ആദ്യവാരം വേള്‍ഡ് മലയാളി ഗ്ലോബല്‍ കൌണ്‍സില്‍ ഭാരവാഹികളെപങ്കെടുപ്പിച്ചുകൊണ്ട് പ്രവര്‍ത്തനോല്‍ഘാടനവും കുടുംബ സംഗമവും നടത്തുമെന്നും
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെ ജെയിംസ് കൂടല്‍ പറഞ്ഞു .
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ .പി .എ .ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രസിഡന്റെ മാത്യുജേക്കബ് , ഗ്ലോബല്‍ പ്രോജെക്ട് ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ എന്നിവര്‍
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരാവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്തിനുവേണ്ടി 1995 ജൂലൈ
3 ന് ന്യൂ ജേഴ്‌സി യില്‍ തുടക്കും കുറിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് 34രാജ്യങ്ങളിലായി 48 പ്രൊവിന്‍സുകള്‍ ഉണ്ട്
പൊന്നുപിള്ള -ചെയര്‍ പേഴ്‌സണ്‍
ജെയിംസ് കൂടല്‍- പ്രസിഡന്റ
ആന്‍ഡ്രു ജേക്കബ്ബ് -സെക്രട്ടറി
സണ്ണി ജോസഫ് -ട്രഷറര്‍
കെ.കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുന്ന ആംബുലന്‍സ് യൂണിറ്റിന്റെ സമ്മതപത്രം ശ്രീ ഉമ്മന്‍ ചാണ്ടി എറ്റുവാങ്ങുന്നു.

