വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി.

08:33 am 10/3/2017

images

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് വിലക്ക്. ഇതടക്കം മൂന്നുഘട്ട സുരക്ഷാ നിർദേശങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു കൈമാറി. വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിലേക്ക് അജ്ഞാതർ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ശനിയാഴ്ചയാണ്.