02.05 PM 08/01/2017
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് ഇടിച്ചു യുവതി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. എറണാകുളം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രിക ബസ് ഡ്രൈവർ ജെയിൻ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം മുട്ടമ്പലം സ്വദേശി അഞ്ജു ആർ നായർ(28) ആണ് ശനിയാഴ്ച രാത്രി ബന്ധുക്കൾ നോക്കിനിൽക്കെ ബസ് ഇടിച്ച് ദാരുണമായി മരിച്ചത്. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അഞ്ജുവിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സി.കെ ട്രേഡേഴ്സ് എക്സ്പോർട്ടിംഗ് മാനേജരാണ് അഞ്ജു.