സ്മാർട് ഫോൺ വിപണിയിൽ ചൈനയുടെ മുന്നേറ്റം

02.06 PM 08-01-2017
chi
മുംബൈ: ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ മികച്ച വില്പന നേട്ടം കൊയ്യുന്നുവെന്ന് കണക്കുകൾ. ചൈനീസ് കമ്പനികളുടെയത്ര പരസ്യ കാമ്പയിനുകൾ നടത്താനോ മികച്ച മോഡലുകൾ നൽകാനോ സാധിക്കാതെ ഇന്ത്യൻ ബ്രാൻഡുകൾ നഷ്ടവും കുറിക്കുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ആഗോള ബ്രാൻഡായ സാംസംഗിനു ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് മുന്നിൽ അടിതെറ്റുകയാണ്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ 30 ശതമാനം വിപണി വിഹിതം സാംസംഗിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ വിഹിതം 21 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇന്ത്യൻ ബ്രാൻഡുകളായ മൈക്രോ മാക്സ്, ലാവ, കാർബൺ എന്നിവയുടെ മാർക്കറ്റ് വിഹിതം 40 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിനു താഴേക്കും കൂപ്പുകുത്തി. ചൈനീസ് കമ്പനികളായ സയോമി, ഓപ്പോ, ജിയോണി, ലെനോവോ, വൺ പ്ളസ് എന്നിവയുടെ സംയുക്‌ത വിഹിതമാകട്ടെ 19 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=198220#sthash.xeiSfY6A.dpuf