08:30 pm 10/12/2016

ന്യൂയോര്‍ക്ക് : കഴിഞ്ഞ 15 വര്‍ഷക്കാലമായി അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകളും വിശേഷങ്ങളുമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന “വീക്കിലി റൗണ്ടപ്പ് ” ഒ ഉ മികവോടെ സംപ്രേഷണം തുടരുന്നു . ഡിസംബര്‍ 10 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം) അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള “വീക്കിലി റൗണ്ടപ്പ് ” ആരംഭിക്കും .
അതി പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്കവര്‍ സെന്ററിലുള്ള ക്രിസ്മസ് ട്രീ അമേരിക്കന്‍ 100 ഡോളര്‍ കറന്‍സിയില്‍ ആലേഖനം ചെയ്തിട്ടുള്ള ത്രിമാന ( 3D ) വൈറ്റ് ഹൌസ് ചിത്രം , പുതിയ ഹോളിവുഡ് ചിത്രം ” സ്റ്റാര്‍ വാര്‍ ” പുത്തന്‍ സവിശേഷതകളുമായി പുറത്തിറങ്ങിയ ഗൂഗിളിന്റെ pixel smart phone എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സംബന്ധിച്ച് വീക്കിലി റൗണ്ട് അപ്പില്‍ പ്രതിപാദിക്കുന്നു . കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ മുന്‍മന്ത്രി എം.എ ബേബി പങ്കെടുത്ത അല വാര്‍ഷിക സമ്മേളനം , ഗോപിയൊ ഇന്റര്‍നാഷണല്‍, ഷിക്കാഗോ എന്‍ജിനീയറിങ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു പള്ളത്ത് (producer) 7324299529, 18889709418 uswroundup@gmail.com
