വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍

08:33 pm 9/2/2017

– പി.പി. ചെറിയാന്‍
Newsimg1_79610381
പെന്‍സില്‍വാനിയ : എട്ടു വര്‍ഷം ഓവല്‍ ഓഫിസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെന്‍ ബൈഡന്‍ സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു.പുതിയ ചുമതല നല്‍കിയ വിവരം ഫെബ്രുവരി 8 നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ വെളിപ്പെടുത്തിയത്.

വാഷിങ്ടന്‍ ഡിസിയില്‍ ഡിപ്ലോമസി ആന്റ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് (പെന്‍ ബൈഡന്‍ സെന്റര്‍) ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പ്രസിഡന്‍ഷ്യല്‍ പ്രാക്ടീസ് പ്രൊഫസര്‍ എന്ന തസ്തികയാണ് ബൈഡന് നല്‍കിയിരിക്കുന്നത്. ഏഴു വര്‍ഷം രാജ്യത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ പ്രകീര്‍ത്തിച്ച പെന്‍ പ്രസിഡന്റ് ഏമി ഗുട്ട്മാന്‍ വൈസ് പ്രസിഡന്റ് ബൈഡന് വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു അണി നിരത്തുന്നതിന് ധീരമായ നേതൃത്വം നല്‍കുവാന്‍ ഇനിയും കഴിയുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

19732009 വരെ യുഎസ് സെനറ്റ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും രണ്ടു തവണ ഒബാമ ഭരണ കൂടത്തില്‍ രണ്ടാമനായി ശോഭിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

74 വയസ്സായെങ്കിലും റിട്ടയര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം പൂര്‍ണ്ണമായും വേണ്ടെന്നുവെച്ചിട്ടില്ലെന്ന് പുതിയ സ്ഥാനലബ്ദിയെക്കുറിച്ചു പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ബൈഡന്‍ സൂചന നല്‍കി.