വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി.

06:10pm 9/2/2017
download (8)

ഹൈദരാബാദ്: വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടിന്‍റെ വ്യാജൻ അച്ചടിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

വ്യാജനോട്ടുകൾ കോളജ് കാന്‍റിനിൽ നൽകിയപ്പോഴാണ് എൻജിനിയറിംഗ് വിദ്യാർഥികൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടു പേർ കൂടി അറസ്റ്റിലായത്. ഇവരിൽ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും കളർ പ്രിന്‍ററും നാല് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.