ബുലന്ദേശ്വർ: ഉത്തർപ്രദേശിൽ വ്യാപാരിയുടെ കാറിൽനിന്നും 20 ലക്ഷം രൂപ കവർന്നു. യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. അരിവ്യാപാരിയുടെ പണമാണ് കവർന്നത്. വ്യാപാരി ബാർബർ ഷോപ്പിലായിരുന്ന സമയം കാറിന്റെ സൈഡ് വിൻഡോ തകർത്ത് പണം കവരുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.