11:05 AM 13/12/2016
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ച വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച കർണാടകയിൽ എത്തുമെന്നും ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകുമെന്നുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിനെ തുടർന്ന് കർണാടക, ഗോവ സർക്കാരുകൾ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറക്കാനുള്ള മുൻകരുതൽ നടപടികൾ എടുത്തുതുടങ്ങി. സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും രണ്ട് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.