സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

11:12 am 12/12/2016
download (5)
മുംംബെ: ​ക്രൂഡോയിൽ വില ഉയർന്നതും, ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യതയും, ജി.എസ്​.ടി ബില്ല്​ സംബന്ധിച്ച്​ ആശങ്കകളും ഇന്നും ഒാഹരി വിപണിയെ ബാധിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 231.94 പോയിൻറ്​ താഴ്​ന്ന്​ 26,515.24 ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 90.95 പോയിൻറ്​ താഴ്​ന്ന്​ 8,170.80തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.
ഒ.എൻ.ജി.സി,ടി.സി.എസ്​, എൻ.ടി.പി.സി, സൺഫാർമ, പവർഗ്രിഡ്​ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ ഏഷ്യൻ പെയിൻറ്​, ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഒാ​േട്ടാ, ഹീറോ മോ​േട്ടാ കോർപ്പ്​ എന്നിവ നഷ്​ടം രേഖപ്പെടുത്തി.
ലോകവിപണികളിൽ യുറോപ്യൻ
വിപണികളിലെ ഒായിൽ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ സെക്​ടറിൽ നഷ്​ടം രേഖപ്പെടുത്തി.