06:58 am 28/4/2017
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നോർത്ത് വസീരിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു. വസീരിസ്ഥാനിലെ ധാത്താ ഖേലിൽ ഭീകരരുടെ ഒളിത്താവളങ്ങളുടെ നേർക്കായിരുന്നു ആക്രമണം.
ആളില്ലാ ചെറുവിമാനത്തിൽനിന്നും രണ്ടു മിസൈലുകളാണ് അയച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തു.