ശബരിമലയിൽ പ്രവേശിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് തൃപ്തി ദേശായി

11.50 PM 03/12/2016
Trupti_Desai_120516
ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രീ വിശുദ്ധിയുടെ അളവുകോൽ ആർത്തവമാണെന്ന് കരുതുന്നില്ല. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് മല ചവുട്ടുമെന്നും തൃപ്തി പറഞ്ഞു.

ജനുവരിയിൽ ഭൂമാതാ ബ്രിഗേഡ് പ്രവർത്തകരുമായി ശബരിമലയിൽ എത്തും. ശബരിമല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തിൽ വിളിക്കും. സമാന നിലപാടുകളുള്ള സംഘടനകൾ പിന്തുണ നൽകുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും തൃപ്തി പറഞ്ഞു.