ശബരിമലയിൽ വിമാനത്താവളം.

14:38 PM 16/11/2016
download
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന്​ എരുമേലിയിൽ സ്​ഥലം കണ്ടെത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട്​ ഇക്കാര്യം അറിയിച്ചിരുന്നു. അതിനുവേണ്ട സഹായങ്ങൾ​ അ​​േദ്ദഹം ഉറപ്പുനൽകിയിട്ടുണ്ട്​. കേന്ദ്രം വിമാനത്താവളത്തിന്​ പിന്തുണ നൽകിയിട്ടുണ്ട്​. സ്​ഥലം തീരുമാനിച്ചാൽ എൻ.ഒ.സി നൽകാമെന്ന്​ കേന്ദ്രം അറിയിച്ചു.

ശബരിമല തീർഥാടകർക്ക്​ ഏറെ സൗകര്യപ്രദമാകും എരുമേലി വിമാനത്താവളമെന്നും പിണറായി വ്യോമയാനമന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം വാർത്താലേഖകരോട്​ പറഞ്ഞു.