ശിവസേന എംപി രവിന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയുടെ ജീവനക്കാരനെ ചെരുപ്പുരി തല്ലി.

07:09 pm 23/3/2017

download (2)

ന്യൂഡൽഹി: ശിവസേന എംപി രവിന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയുടെ ജീവനക്കാരനെ ചെരുപ്പുരി തല്ലി. ജീവനക്കാരുമായി സീറ്റിനെ ചൊല്ലിയുണ്ടായ തർക്കതിനിടെയാണ് ഗെയ്ക്വാദ് ജീവനക്കാരനെ മർദിച്ചത്.

എംപി ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എയർ ഇന്ത്യ അദ്ദേഹത്തിനു നൽകിയത് എക്കണോമി ക്ലാസ് ടിക്കറ്റായിരുന്നു. പൂനെ-ഡൽഹി വിമാനത്തിലാണ് സംഭവം.

ജീവനക്കാരെ താൻ മർദിച്ചതായും അവർ തന്നോട് മര്യാദകേടായി പെരുമാറിയതുകൊണ്ടാണ് മർദിച്ചതെന്നും ഗെയ്ക്വാദ് പറഞ്ഞു. താൻ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ എക്കണോമി ക്ലാസ് ടിക്കറ്റാണ് ലഭിച്ചത്. ഇത് ആദ്യത്തെ തവണയല്ല ഇങ്ങനെ സംഭവിക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും അവർ നടപടി സ്വികരിച്ചില്ലെന്നും അതിനാലാണ് താൻ പ്രകോപിതനായതെന്നും ഗെയ്ക്വാദ് പറഞ്ഞു.