ശോഭനാ മാത്യു നിര്യാതയായി

07;40 pm 7/2/2017

– ഷാജി രാമപുരം
Newsimg1_17759490
ഡാലസ് : മേപ്പാടം കോട്ടയില്‍ ജേക്കബ് മാത്യുവിന്റെ മകള്‍ ശോഭനാ മാത്യു(35) ഡാലസില്‍ നിര്യാതയായി. ഇലന്തൂര്‍ പട്ടശ്ശേരില്‍ ഓമന മാത്യുവാണ് മാതാവ്. സ്മിതാ(ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയും, സുനില്‍ (ഫിസിയോതെറാപ്പിസ്റ്റ്, സിഎന്‍എസ് ഇര്‍വിംഗ്) സഹോദരനും ആണ്. കോട്ടയം കോട്ടക്കല്‍ ഡോ. പ്രവീണ്‍ വര്‍ക്കി (ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയുടെ ഭര്‍ത്താവും കോഴഞ്ചേരി കിഴക്കേപ്പുറത്ത് പ്രഭ സിപിഎ സഹോദരന്റെ ഭാര്യയും ആണ്.

ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 മണി വരെ പൊതുദര്‍ശന വും ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11 വരെ സംസ്കാര ശുശ്രൂഷയും ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1627 E Shady Grove Rd, irving Tx-75060) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ഇര്‍വിംഗ് ഓക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (1413 E Irving Blvd, Tx-75060) സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് മാത്യു(സാം) : 972 955 4477.