07:51 am 15/3/2017

അറ്റ്ലാന്റ: അമേരിക്കയിലെ പ്രമുഖ മലയാളീ സംഘടനയായ ഗ്രെയ്റ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25ന് അറ്റ്ലാന്റ ക്രിസ്ത്യന്‍ അസംബ്ലി (ചെറിയാന്‍സ്) ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ചുമതലയേറ്റ ഗാമ 2017 എക്സിക്യൂട്ടീവ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി ഡോക്ടര്‍മാരും നേഴ്സ്മാരും പങ്കെടുത്തു. പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.മാത്യു കണ്ടത്തില്‍ (ഡോ.സണ്ണി) നിര്‍വഹിച്ചു.
നിരവധി പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ ക്യാമ്പില്‍ ഡോക്ടര്‍മാരായ ഡോ. മാത്യു കണ്ടത്തില്‍ ( ഡോ. സണ്ണി), ഡോ. സുബ്രമണ്യ ഭട്ട്(പള്‍മോനറി) , ഡോ. അന്ന അലക്സാണ്ടര്‍ ( ഇന്റെര്ണല് മെഡിസിന്) , ഡോ. യാസ്മിന് കരീം ( ഗ്യാസ്ട്രോഎന്ററോളജി ), ഡോ. ലൂഡി ലൂക്കോസ് ( ഇന്റെര്ണല് മെഡിസിന്), ഡോ. ആമി ഇല്ലിക്കാട്ടില്‍ ( ഡെന്റല്‍) എന്നിവരും നേഴ്സ് പ്രാക്റ്റീഷനര്‍ സൂസന് വര്‍ഗീസും പങ്കെടുത്തു.
നേഴ്സ്മാരായ ലില്ലി അനിക്കാട്ട് , മീന സാജു വട്ടക്കുന്നേത്ത്, ആന്‍സി ചെമ്മലകുഴി, ലിജി ജയ്മോന് നെല്ലിക്കാട്ടില്‍, ഡോളി ബിജു വെള്ളാപ്പള്ളിക്കുഴി എന്നിവരുടെ ഉടനീള സേവനം ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരും പ്രശംസിച്ചു.
ഗാമ 2017 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്രിഷ് പള്ളത്ത്, ദീപക് പാര്‍ത്ഥസാരഥി, അബൂബക്കര്‍ സിദ്ധിഖ്, നവീന്‍ ജോബ്, പ്രസാദ് തെക്കേടത്ത്, എബ്രഹാം കരിപ്പപറമ്പില്‍, യാസര്‍ ഹമീദ്, മനു ഗോവിന്ദ്, തോമസ് ഈപ്പന് ( സാബു), അനില്‍ മേച്ചേരില്‍, ഷാജി ജോണ്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
ക്യാമ്പ് വിജയമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും, അറ്റ്ലാന്റ ക്രിസ്ത്യന്‍ അസ്സെംബിയില് ( ചെറിയാന്‍സ് ) ക്യാമ്പിന് വേദി ഒരുക്കാന്‍ സഹായിച്ച പാസ്റ്റര്‍ ജോണ്‍ എം. ചെറിയാന്, മനു കോശി എന്നിവര്‍ക്കും ഗാമ ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
