ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി.

05:37 pm 28/5/2017

കൊളംബോ: ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 112 പേരെ ഇതുവരെ കാണാതായി. ഏകദേശം 100,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറും പ്രദേശത്ത് ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൽ ശ്രീലങ്കയ്ക്കു സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യൻ നാവിക സേന രക്ഷാപ്രവർത്തനങ്ങൾക്കായി ശനിയാഴ്ച ശ്രീലങ്കയിൽ എത്തിചേർന്നിരുന്നു. ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളാണ് ദുരിതാശ്വാസ സഹായവസ്തുക്കളുമായി ലങ്കയിലേക്കു പുറപ്പെട്ടത്.

2003നുശേഷം ലങ്കയിൽ ഉണ്ടാകുന്ന ഏറ്റവുംവിനാശകരമായ വെള്ളപ്പൊക്കമാണിത്. അന്ന് 250പേർക്ക് ജീവഹാനി നേരിട്ടു. 14 ജില്ലകളിലാണ് വെള്ളപ്പൊക്കക്കെടുതി. 52,603 കുടുംബങ്ങളിൽനിന്നായി 2,00,382 പേരാണ് ദുരിതമനുഭവിക്കുന്നത്.