ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും വോ​ട്ട​ടെ​ടു​പ്പ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലും ആ​ളു​ക​ൾ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല

09:49 pm 13/4/2017

ശ്രീ​ന​ഗ​ർ: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും വോ​ട്ട​ടെ​ടു​പ്പ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലും ആ​ളു​ക​ൾ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല. റീ ​പോ​ളിം​ഗ് ന​ട​ന്ന 38 ബൂ​ത്തു​ക​ളി​ലും ര​ണ്ടു ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്ന 38 ബൂ​ത്തു​ക​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7.6 ശ​ത​മാ​ന​മേ പോ​ളിം​ഗ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഭീ​ക​ര​രും വി​ഘ​ട​ന​വാ​ദി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.