ന്യൂഡൽഹി: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്. യമുനാ തീരത്ത് ആർട് ഓഫ് ലിവിംഗ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് (എൻജിടി) ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലായിരുന്നു കോടതിയലക്ഷ്യ നോട്ടിസ്. കേസില്‍ ഡല്‍ഹി വികസന അഥോറിറ്റിക്കും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് ഒമ്പതിന് മുമ്പ് മറുപടി നല്‍കാനാണ് നിർദേശം.
എന്നാൽ കോടതിയലക്ഷ്യ നോട്ടിസ് വാർത്ത തെറ്റാണെന്ന് ആർട്ട് ഓഫ് ലിവിംഗ് അറിയിച്ചു. എൻജിടി അങ്ങനെയൊരു നോട്ടിസ് അയച്ചിട്ടില്ലെന്ന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 18ന് രവിശങ്കർ നടത്തിയ പ്രസ്താവനയുടെ പേരിൽ മനോജ് മിശ്ര എന്നയാളാണ് കോടതിയലക്ഷ്യക്കേസ് നൽകിയത്.