ഷാറൂഖ് ഖാന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാല ഇന്ന് ഓണററി ഡോക്ടറേറ്റ് നൽകി..

04:22 pm 27/12/2016
images (22)
ഹൈദരാബാദ്: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാല ഇന്ന് ഓണററി ഡോക്ടറേറ്റ് നൽകി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ 48,000 വിദ്യാര്‍ഥികള്‍ക്ക് ബിരുദം സമ്മാനിക്കും. ഷാറൂഖ് ഖാനൊപ്പം, ഉര്‍ദു ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രഖ്ത ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാജീവ് സറഫിനും ഓണററി ഡോക്ടറേറ്റ് നല്‍കുന്നുണ്ട്.