07:22 pm 12/2/2017
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാന് ഓസ്കാർ പുരസ്കാരത്തിന് അർഹതയുണ്ടെന്ന് ലോകപ്രശസ്ത എഴുത്തുകാരനും ബ്രസീലിയൻ നോവിലിസ്റ്റുമായ പൗലോ കൊയ് ലോ. മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കിംഗ് ഖാൻ ഓസ്കാർ അർഹിക്കുന്നുണ്ടെന്ന് പൗലോ കൊയ് ലോ പറഞ്ഞു. ചിത്രത്തിന്റെ ഏഴാം വാർഷികത്തിലാണ് ഇന്ത്യൻ സൂപ്പർ സ്റ്റാറിനെ പുകഴ്ത്തി ബ്രസീലിയൻ എഴുത്തുകാരൻ രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അഭിപ്രായപ്രകടനം.
ഷാരൂഖിനെ പുകഴ്ത്തി ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ സ്ക്രീൻ ഷോട്ടും ആൽകെമിസ്റ്റിന്റെ സൃഷ്ടാവ് ട്വീറ്റ് ചെയ്തു. താൻ കണ്ട ആദ്യത്തേയും അവസാനത്തേയും ഷാരൂഖ് ചിത്രമായിരുന്നു മൈ നെയിം ഈസ് ഖാൻ. ഈ ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഓസ്കർ അർഹിക്കുന്നുണ്ടെന്ന് ഈ കുറിപ്പിൽ അദ്ദേഹം പറയുന്നു.

