ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം –

09;56 am 1/1/2017
ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.)
Newsimg1_98569953
ഷിക്കാഗോ: 2017 ജാനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഷിക്കാഗോ സീറോ മലബാര്‍ രൂപത യുവജന വര്‍ഷമായി ആചരിക്കുന്നു. ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം, യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു.

തുടര്‍ന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്‌മോന്‍ ചെമ്മാച്ചേല്‍, കോളന്‍ & സിറിയക് കീഴങ്ങാട്ട്, എബിന്‍ കുളത്തില്‍കരോട്ട്, റ്റീനാ നെടുവാമ്പുഴ, ഗ്ലാഡിസ് & ഷോണ്‍ പണയപറമ്പില്‍, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, ജെറി താന്നികുഴുപ്പില്‍, ജാഷ് വഞ്ചിപുരയ്കല്‍ എന്നിവരുടെ നേത്യുത്വത്തിലുള്ള യൂത്ത് മിനിസ്ട്രി, ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, യുവജന വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളേപ്പറ്റി െ്രെബന്‍ സ്‌ട്രോമിങ് സെക്ഷന്‍ നടത്തി.