ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിക്ക് പുതിയ ഭരണസാരഥികള്‍

8:22 am 22/2/2017
Newsimg1_97530039
ഷിക്കാഗോ: ഫെബ്രുവരി 12-നു ഞായറാഴ്ച സീറോ മലബാര്‍ അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2017- 18 വര്‍ഷത്തേക്കുള്ള പുതിയ ഭരണസാരഥികളെ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രഖ്യാപിച്ചു.

പുതിയ പ്രസിഡന്റായി ഷിബു അഗസ്റ്റിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ആന്റോ കവലയ്ക്കല്‍, സെക്രട്ടറി -മേഴ്‌സി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി – സണ്ണി വള്ളിക്കളം, ട്രഷറര്‍ – ബിജി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍- ജേക്കബ് കുര്യന്‍ എന്നിവരാണ്.

നാഷണല്‍ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍മാരായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവരും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി ആഗ്‌നസ് മാത്യു, ജോയി വട്ടത്തില്‍, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര എന്നിവരേയും തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഗസ്റ്റിനച്ചന്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവരുടേയും സഹകരണത്തിനു നന്ദി പറയുകയും ഷിബു സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും രണ്ടു വര്‍ഷത്തെ സേവനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.