ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി സേവനത്തിന്റെ പാതയില്‍

8:22 am 10/5/2017

ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ മെയ് ആറിനു ശനിയാഴ്ച രാവിലെ 8.30 മുതല്‍ മദര്‍ തെരേസാ കോണ്‍വെന്റിനോടനുബന്ധിച്ചുള്ള സെന്റ് ജോസഫ്‌സ് ഹോമിലാണ് വോളണ്ടിയര്‍ സര്‍വീസ് നടത്തിയത്.

സെന്റ് ജോസഫ്‌സ് ഹോമിനോടനുബന്ധിച്ചുള്ള ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം സിസിസ്റ്റേഴ്‌സിന്റെ നിര്‍ദേശമനുസരിച്ച് സര്‍വീസ് ജോലികളില്‍ പങ്കുചേര്‍ന്നു. നമ്മുടെ ഇളംതലമുറക്കാരും ഈ സര്‍വീസിന്റെ ഭാഗഭാക്കായെന്നത് എടുത്തുപറയേണ്ടതാണ്.

പ്രാര്‍ത്ഥനയോടും നിറഞ്ഞ മനസോടും കൂടി അവിടെ ചെലവഴിച്ച സമയവും ജോലികളും വളരെ പ്രചോദനമായിരുന്നെന്ന് വോളണ്ടിയേഴ്‌സ് ഏവരും അഭിപ്രായപ്പെട്ടു. ഭാവിയിലും ഇതുപോലുള്ള മാതൃകാപരമായ സംരംഭങ്ങളില്‍ സജീവ പങ്കാളിത്തമാകേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന് എല്ലാവരും എടുത്തുപറയുകയുണ്ടായി.

അതോടൊപ്പം തന്നെ നമ്മുടെ വളരുന്ന തലമുറയ്ക്കും മാതൃകാപരമായ ഇതുപോലുള്ള സംരംഭങ്ങളില്‍ മുന്നോട്ടുവരുന്നതിനായി എല്ലാ സഹായ സഹകരണങ്ങളും എസ്.എം.സി.സി സഹകരിക്കുന്നതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.

ജോയി ചക്കാലയ്ക്കല്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് ഓലിക്കര, ആന്റോ കവലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജോസഫ് ജൂണിയര്‍, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ വോളണ്ടിയേഴ്‌സായി പങ്കെടുത്തു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.