ഷൂട്ടിംഗില്‍ ഇന്ത്യക്ക് സമ്പൂര്‍ണ നാണക്കേട്

12.53 AM 15-05-2016
Gagan_Narang_140816
റിയോ ഒളിമ്പിക്‌സ് ഷൂട്ടിംഗിലും ഇന്ത്യക്ക് സമ്പൂര്‍ണ നാണക്കേട്. എക്കാലത്തേയും വലിയ ഷൂട്ടിംഗ് സംഘവുമായി റിയോയിലെത്തിയ ഇന്ത്യ ഒരു മെഡല്‍പോലും നേടാനാവാതെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. അവസാന മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗും ചെയിന്‍ സിംഗും ഫൈനലിലെത്താതെ പുറത്തായതോടെയാണ് ഷൂട്ടിംഗ് നാണക്കേട് പൂര്‍ത്തിയായത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിലായിരുന്നു ഇരുവരും ഇന്നിറങ്ങിയത്. എന്നാല്‍ ഗഗന്‍ നാരംഗിനു 33 -ാം സ്ഥാനത്തും ചെയിന്‍ സിംഗിന് 23-ാം സ്ഥാനത്തും എത്താനേ സാധിച്ചുള്ളു.

2004, 2008, 2012 ഒളിമ്പിക്‌സുകളില്‍ ഇന്ത്യ ഷൂട്ടിംഗില്‍ മെഡല്‍ നേടിയിരുന്നു. 2004 ല്‍ ഒരു വെള്ളിയും 2008 ല്‍ ഒരു സ്വര്‍ണവും 2012 ല്‍ ഒരു വെള്ളിയും ഒരു വെങ്കലവും ഇന്ത്യ നേടി. ഇത്തവണ ഇന്ത്യക്കായി ഷൂട്ടിംഗില്‍ 12 പേരാണ് മത്സരിച്ചത്. ഇതില്‍ അഭിനവ് ബിന്ദ്രയ്ക്കും ജിത്തു റായ്ക്കും മാത്രമാണ് ഫൈനലില്‍ എത്താന്‍ സാധിച്ചത്.