സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും.

09:10 am 25/2/2017

download (1)
മംഗളൂരു: ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും. രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തി​െൻറ പുതിയ ഒാഫീസ്​ കെട്ടിടത്തി​െൻറ നിർമാണോദ്​ഘാടനവും സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്​ഘാടനവും പിണറായി നിർവഹിക്കും.

നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന്​ സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. സന്ദർശനത്തിൽ പ്രതിഷേധിച്ച്​ ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്​.സംഘടനകളുടെ ഭീഷണിയുടെ പശ്​ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറു മുതൽ ഞായ്​റാഴ്​ച വൈകീട്ട്​ ആറ്​ വരെയാണ്​ നിരോധനാജ്​ഞ. പിണറായി പ​െങ്കടുക്കുന്ന പരിപാടികളെ നിരോധനാജ്​ഞയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.