സംഘാടകർ ക്രമം തെറ്റിച്ചു; പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദിവിട്ടു

10.30 Pm 10/01/2017
Pinarayi_Vijayan_061216
തിരുവനന്തപുരം: ഇന്ത്യ ടുഡേയുടെ സൗത്ത് കോൺക്ലേവിൽ പ്രസംഗിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിവിട്ടു. യോഗത്തിൽ ക്രമം തെറ്റിച്ച് സംഘാടകർ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ആദ്യം പ്രസംഗിക്കാൻ വിളിച്ചിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി വേദി വിട്ടത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങിയത്.

നേരത്തെ, കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴും മുഖ്യമന്ത്രി അതൃപ്തിയോടെ വേദി വിട്ടിരുന്നു. അവതാരകരുടെ ഔചിത്യശൂന്യമായ പെരുമാറ്റത്തിലും പ്രോട്ടോക്കോൾ ലംഘനത്തിലും അതൃപ്തി പ്രകടിപ്പിച്ചായിരുന്നു അന്നു മുഖ്യമന്ത്രി മടങ്ങിയത്.