സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

09:23 AM 24/10/2016

0b6724ab39d3663a045c65fb795f5c2f
കോഴിക്കോട്: പൊതുവിതരണ സമ്പ്രദായം തകിടംമറിച്ചുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റീട്ടയില്‍ റേഷന്‍ കടകള്‍ തിങ്കളാഴ്ച അടച്ചിടും.

റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എ.പി.എല്‍ അരി, മണ്ണെണ്ണ ക്വോട്ട വര്‍ധിപ്പിക്കുക, പൊതുവിതരണ രംഗത്തെ അപാകതകള്‍ പരിഹരിക്കുക, സൗജന്യ റേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴു മാസത്തെ കമീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം നടത്തുക, ബി.പി.എല്‍- എ.പി.എല്‍ വേര്‍തിരിവ് സുതാര്യമാക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്നപരിഹാരം സാധ്യമാക്കുന്നില്ളെങ്കില്‍ അനിശ്ചിതകാല സമരം നടത്തേണ്ടിവരുമെന്ന് സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.