സംസ്ഥാനത്ത് റമദാന്‍ വ്രതം ആരംഭിച്ചു

07:37 am 27/5/2017

കോഴിക്കോട്: കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ദക്ഷിണ കേരളത്തിലും നാളെയാണ് വ്രതാരംഭം. തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറിയും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ തൊടിയുര്‍ കുഞ്ഞുമുഹമ്മദ് മൗലവി എന്നിവരാണ് ഇക്കാര്യമറിയിച്ചത്.
വ്രതാരംഭം നാളെ ആരംഭിക്കുന്ന വിവരം കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനിയും സ്ഥിരീകരിച്ചു.