തേഞ്ഞിപ്പലം: സംസ്ഥാ സ്കൂൾ കായികോത്സവത്തിന്റെ രണ്ടാംദിനത്തിൽ ആദ്യ സ്വർണ്ണം പാലക്കാടിന്. ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിൽ പാലക്കാട് കല്ലടി സ്കൂൾ വിദ്യാർഥി അശ്വിൻ ശങ്കറാണ് സ്വർണം നേടിയത്. ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ശേഷമാണ് അശ്വിൻ സംസ്ഥാനത്ത് സ്വർണം.
തൊട്ടു പിറകെ 5,000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി എറണാകുളം ഒപ്പമെത്തി. മാർ ബേസിൽ സ്കൂൾ വിദ്യാർഥിനിയായ അനുമോൾ തമ്പിയാണ് സ്വർണം നേടിയത്. മീറ്റ് റെക്കോർഡോടെയാണ് അനുമോൾ തമ്പിയുടെ സ്വർണനേട്ടം.
അതിവേഗ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ മത്സരങ്ങളും ഇന്ന് നടക്കും.