ജയ്പുർ: ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജസ്ഥാനിലെ ബാൻസ്വര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. മതഘോഷയാത്രയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ നടത്തിയ കല്ലേറിനെ തുടർന്നാണ് കോട്ട്വാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കാളികമാത, ഖോരക് ലിംലി, ഘാട്ട്വാര, പാത്രിജങ് മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ബറാഅത്ത് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെ നടന്ന ഘോഷയാത്രക്ക് നേരെ ചിലർ നടത്തിയ കല്ലേറിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് ബാൻസ്വര ജില്ല കലക്ടർ ഭഗവതി പ്രസാദ് പറഞ്ഞു.