08:11 pm 24/12/2016
– പി.പി. ചെറിയാന്
മിഷിഗണ്‍ : നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും മലങ്കര മര്‍ത്തോമാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയുമായിരുന്ന സഖറിയാസ് മാര്‍ തിയോഫിലോസ് തിരുമേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച പ്രത്യേക അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
സഖറിയാസ് തിരുമേനിയുടെ ഇളയ സഹോദരന് ഉമ്മന്‍ ജോണ്സണ് (നിരണം) തുടര്‍ന്ന് മുഖ്യ സന്ദേശം നല്‍കുന്നത്. വിവിധ സഭകളിലെ പട്ടക്കാര്‍, ആത്മായര്‍ തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വചന പ്രഭാഷണം ശ്രമിക്കുന്നതിനും പ്രാര്‍ഥനകള്‍ക്കും ഒത്തുചേരുന്ന വേദിയാണ് മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ പ്രെയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം 9 മണിക്കാണ് പ്രെയര്‍ ലൈന്‍ ഓപ്പണ്‍ ചെയ്യുന്നത്.
അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പര്‍ ഡയല് ചെയ്ത് പ്രത്യേക കോഡ് പ്രസ് ചെയ്യേണ്ടതാണ്.ഫോണ്‍ നമ്പര്‍ : 641 715 0665. കോഡ് : 530 464
ഡിസംബര്‍ 29 ചൊവ്വ സമയം രാത്രി 9 നു (EST) പ്രത്യേക പ്രാര്‍ഥനാവിഷയങ്ങള്‍ ഉള്ളവര്‍ മുന്‍ കൂട്ടി സംഘാടകരെ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സി. വി. ശാമുവേല്‍(ഡിട്രോയ്റ്റ്) : 713 436 2207 റ്റി. എ. മാത്യു(ഹൂസ്റ്റണ്‍): 586 216 0602.