06:40 pm 17/4/2017
കോട്ടയം: നിവിൻ പോളി നായകനായി കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ “സഖാവ്’ എന്ന ചിത്രത്തിന്റെ വ്യാജ പ്രിന്റുകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ തീയറ്റർ സ്ക്രീനിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന പകർപ്പ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രം മൂന്ന് ദിവസം കൊണ്ടുതന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഈ തിരിച്ചടി.
ഐശ്വര്യ രാജേഷും അപർണ ഗോപിനാഥുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുധീർ കരമന, സുധീഷ് തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നുണ്ട്.