സച്ചിന്റെ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു

08:12 am 14/2/2017
images (3)
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസ് എന്ന സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചു. സിനിമ മെയ് 26ന് തിയറ്ററുകളിലെത്തും. സച്ചിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്.
സച്ചിന്‍ തന്നെയാണ് സിനിമയിലും സച്ചിനാവുന്നത്. മറ്റൊരു രസകരമായ വസ്തുത സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സച്ചിന്‍ തന്നെയാണ് തന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി മകനെ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. സച്ചിന്റെ സുഹൃത്തായ രവി ഭാഗ്ചന്ദ്ക കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.