ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സണ്ണിവെയ്ൻ ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി. അജു വർഗീസ്, രൺജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രചന: ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റർ: ലിജോപോൾ, നിർമാണം-: ഫുൾ ഓൺ സ്റ്റുഡിയോസ്.