സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി യുഎഇയില്‍

09:30 pm 13/2/2017

– കെ ജെ ജോണ്‍
Newsimg1_56724660
ദുബായ്: സൗത്താഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍, 2017 ഫെബ്രുവരി 15 മുതല്‍ 19 വരെ യു എ ഇ യിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബ സമാധാന സന്ദേശങ്ങള്‍ നല്‍കുന്നു.

ജീവിതഗന്ധിയായ വചനവിരുന്നിലൂടെ മുപ്പത്തിയേഴ് വര്‍ഷത്തെ ഫാമിലി കൌണ്‍സിലിങ് അനുഭവങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും, ചേര്‍ത്ത് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ആത്മീയ ഊര്‍ജ്ജം നല്‍കുമെന്ന് യു എ ഇ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോണി മാത്യു അഭിപ്രായപ്പെട്ടു. പതിനേഴാം തീയതി വെളളിയാഴ്ച വൈകുന്നേരം അബുദാബിയിലെ എക്യുമെനിക്കല്‍ കൂട്ടായ്മയിലും സണ്ണിസ്റ്റീഫന്‍ സന്ദേശം നല്‍കുന്നുണ്ട്. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിങിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി – 503416233, ജിജ്ജു ജോസ് – 506355482, ബ്രദര്‍. കോശി – 563479648
റാണി റെജി – 508535773, ഷേര്‍ളി ജോണി – 506763181, ബോസ്‌കോ ജേക്കബ് – 505358374
സുനി ജിജ്ജു – 506324314.
worldpeacemissioncouncil@gmail.com